ചെങ്ങന്നൂര്‍ : അഖിലഭാരത അയ്യപ്പസേവാ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ പമ്പയിലും ശബരിമല സന്നിധാനത്തും പതിറ്റാണ്ടുകളായി നടത്തി വരുന്ന അന്നദാനം പുനഃസ്ഥാപിക്കുന്നതിനും സംഘത്തിന്റെ പമ്പയിലും ശബരിമല സന്നിധാനത്തുമുള്ള ക്യാമ്പ് ഓഫീസൂകള്‍ വിട്ടുനല്‍കുന്നതിനും തിരുവിതാംകൂര്‍ ദേവസ്വം ഭരണ സമിതിയും സര്‍ക്കാരും തയ്യാറാകണമെന്ന് അഖില ഭാരത അയ്യപ്പ സേവാ സംഘം അഖിലേന്ത്യ ജനറല്‍ സെക്രട്ടറി അഡ്വ.ഡി.വിജയകുമാര്‍ ആവശ്യപ്പെട്ടു. അഖിലഭാരത അയ്യപ്പസേവാ സംഘത്തിന്റെ ചെങ്ങന്നൂര്‍ താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ആദരവ് 2026 ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം. ......
ചെങ്ങന്നൂർ: ദേശീയ പണിമുടക്കി നോടനുബന്ധിച്ച് യുഡിറ്റിഎഫിൻ്റെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ ജൂണി കുതിരവട്ടം ഉദ്ഘാടനം ചെയ്തു. ......
ചെങ്ങന്നൂർ: റോട്ടറി ക്ലബ് ചെങ്ങന്നൂരിന്റെ നേതൃത്വത്തിൽ നഗരസഭയിലെ 27 , 19 എന്നിവിടങ്ങളിലെ അംഗൻവാടികൾക്ക് കളിപ്പാട്ടങ്ങളും പഠന ഉപകരണങ്ങളും വിതരണം ചെയ്തു. ഉദ്ഘാടനം മുനിസിപ്പൽ ചെയർമാൻ മനീഷ് കീഴാമഠത്തിൽ നിർവഹിച്ചു. ......
ചെങ്ങന്നൂർ: ദേശീയ പണിമുടക്കിനോട് അനുബന്ധിച്ച് സംയുക്ത ട്രേഡ് യൂണിയൻ്റെ നേതൃത്വത്തിൽ ചെങ്ങന്നൂരിൽ റാലിയും സമ്മേളനവും നടത്തി. എഐടിയുസി മണ്ഢലം കമ്മിറ്റി അംഗം അനസ് പൂവാലം പറമ്പിൽ അധ്യക്ഷത വഹിച്ച സമ്മേളനം സിപിഐഎം ഏരിയ സെക്രട്ടറി അഡ്വക്കേറ്റ് എം ശശികുമാർ ഉദ്ഘാടനം ചെയ്തു. ......
ചെങ്ങന്നൂർ: പാണ്ടനാട് മിത്ര മഠത്തിന് തെക്ക് വന്മഴി ഊരയിൽ കുടുംബത്തിൻ്റെ ഉടമസ്ഥതയിലുള്ള രണ്ടേക്കർ പാടശേഖരത്തിന് തീപിടിച്ചു. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. കാടുപിടിച്ചു കിടന്നിരുന്ന പാടശേഖരത്തിൽ പടർന്ന തീ നാട്ടുകാരെയും വീട്ടുകാരെയും പരിഭ്രാന്തരാക്കി.
തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ വീട്ടുകാരും സമീപവാസികളും ചേർന്ന് ഫയർഫോഴ്സിനെ വിവരമറിയിച്ചു. ......
മുളക്കുഴ: സംസ്ഥാന ലൈബ്രെറി കൗൺസിൽ നടത്തിവരുന്ന റിപ്പബ്ലിക് സദസ്സിന്റെ ഭാഗമായി മുളക്കുഴ രഞ്ജിനി വായനശാലയും, രഞ്ജിനി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും സംയുക്തമായി ഇന്ത്യൻ റിപ്പബ്ലിക്കിനെ ആസ്പദമാക്കി ചിത്ര രചന മത്സരവും ക്വിസ് മത്സരവും സംഘടിപ്പിച്ചു. മത്സരം പ്രശസ്ത ചിത്രകാരൻ ആർ പാർത്ഥസാരഥി വർമ്മ ഉത്ഘാടനം ചെയ്തു. ......
വെണ്മണി: പഞ്ചായത്തിൽ ഇക്കോ സെൻസ്/ ഹരിത സ്കോളർഷിപ്പിന്റെ ഭാഗമായി ഗവ: ജെ ബി എസ് സ്കൂളിൽ സംഘടിപ്പിച്ച ശുചിത്വ പഠനോത്സവം
വെൺമണി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെബിൻ പി വർഗീസ് ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് എ കെ ബീന, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ
സുഗത രാജീവ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ
ഖദീജ ആർ ആശംസകൾ അറിയിച്ചു. അസിസ്റ്റന്റ് സെക്രട്ടറി ഷാജി എ എസ്, ഇമ്പ്ലിമെന്റിങ് ഉദ്യോഗസ്ഥ മഞ്ജു ടീച്ചർ, ശുചിത്വ മിഷൻ ആർ പി
അശ്വതി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
തിരഞ്ഞെടുത്ത 40 കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും മികച്ച വിദ്യാലയത്തിനുള്ള അവാർഡും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഖദീജ ആർ നിർവ്വഹിച്ചു. ......
ചെങ്ങന്നൂർ: വൈ. എം. സി. എ.......
ചെങ്ങന്നൂർ മുണ്ടൻകാവ് തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രത്തിലെ ശംഖ തീർത്ഥക്കുളത്തിൻ്റെ നവീകരണത്തിൻ്റെ രണ്ടാം ഘട്ടത്തിൻ്റെ ഭാഗമായി പൂർത്തീകരിച്ച സൗന്ദര്യവത്കരണം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. എംഎൽഎ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മാണം പൂർത്തീകരിച്ചത് സൗന്ദര്യവത്കരണത്തിൻ്റെ ഭാഗമായി
കുളത്തിനു ചുറ്റും സ്റ്റീൽ കൈവരികൾ സ്ഥാപിച്ചു. പൊതുജനങ്ങൾ വിശ്രമിക്കുന്നതിനായി
സമീപത്തുള്ള മരങ്ങൾക്ക് ചുറ്റും കോൺക്രീറ്റ് തറകൾ കെട്ടി സംരക്ഷിച്ചതിനോടൊപ്പം കുളത്തിനു ചുറ്റും ഓടുകളും പാകി. കഴിഞ്ഞ വർഷം എംഎൽഎ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 75 ലക്ഷം രൂപ ചെലവഴിച്ച് ക്ഷേത്രക്കുളം നവീകരിച്ചിരുന്നു. ......
ചെങ്ങന്നൂർ: പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ എന്നപോലെ സിൽവർ ലൈൻ പകരം ഈ ശ്രീധരന്റെ ഹൈസ്പീഡ് ട്രെയിൻ പദ്ധതിയെന്ന് സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി സംസ്ഥാന ജനറൽ കൺവീനർ എസ്. രാജീവൻ പറഞ്ഞു. ......